പരംവീർ ട്രെയിനിങ് അക്കാദമി സ്കൂൾ ഓഫ് ഡിഫൻസിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ മാരത്തോൺ സംഘടിപ്പിച്ചു

പരംവീർ ട്രെയിനിങ് അക്കാദമി സ്കൂൾ ഓഫ് ഡിഫൻസിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ മാരത്തോൺ സംഘടിപ്പിച്ചു.യുവജനങ്ങൾക്കിടയിൽ AIDS വ്യാപനത്തിനത്തിനെതിരായുള്ള ബോധവൽക്കരണം മുഖ്യലക്ഷ്യമായി നടന്ന പരിപാടി കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ UK ചന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. 10 km, 3km രണ്ട് വിഭാഗങ്ങളിൽ നടന്ന പരിപാടിയിൽ ജേതാക്കൾക്കുള്ള സമ്മാനദാനം ഡോ:പ്രശാന്ത് JS (ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ് സ്പോർട്സ് ഇൻഞ്ചുറീസ് – റീപ്ലേയിസ് മെന്റ് ഫാത്തിമ ഹോസ്പിറ്റൽ ), സുമിത്ത് കുമാർ (ഇൻസ്പെക്ടർ ഓഫ് പോലീസ് കൊയിലാണ്ടി) എന്നിവർ നിർവ്വഹിച്ചു. പരംവീർ അക്കാദമി ഹെഡ് രജീഷ് K പുത്തഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷഫീർ MP അദ്ധ്യക്ഷനായി. Rtd ക്യാപ്റ്റ്ൻ മനോജ് കുമാർ, കാപ്പാട് ബീച്ച് റൈഡേഴ്സ് ടീം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.