കൊരയങ്ങാട് പഴയ തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം: സോപാനസംഗീതം നവ്യാനുഭവമായി

കൊയിലാണ്ടി കൊരയങ്ങാട് പഴയ തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന സ്കൂൾ കലോൽസവ ജേതാവ് ശിവഗംഗ നാഗരാജ് അവതരിപ്പിച്ച സോപാനസംഗീതം ശ്രോതാക്കൾക്ക് നവ്യാനുഭവമായി. ദേവീദേവൻമാരെ സ്തുതിച്ച് കൊണ്ടുള്ളതാണ് സോപാന സംഗീതം. ഇടയ്ക്ക സമന്വയിച്ച് ഗിന്നസ് ബുക്ക് ജേതാവ് പാലക്കാട് സുബ്രഹ്മണ്യനും സോപാന സംഗീതത്തിന് അകമ്പടിയേകി. സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് അവതരണം നടത്തി.

Leave a Reply

Your email address will not be published.