കാപ്പാട് നവീകരിച്ച സലഫി മസ്ജിദ് നാടിന് സമർപ്പിച്ചു

നവീകരിച്ച ​കാപ്പാട് സലഫി മസ്ജിദിന്റെ ഉദ്ഘാടന കർമ്മം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി നിർവ്വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ്‌ ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി. സലീം മുഖ്യപ്രഭാഷണം നടത്തി. സലഫി മസ്ജിദ് ഖത്തീബ് ഷക്കീർ സലഫി (വിസ്‌ഡം യൂത്ത് ജില്ലാപ്രസിഡന്റ്‌) എൻ.എൻ. സലീം (വിസ്‌ഡം ഒർഗനൈസേഷൻ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി) എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി ഖുർആൻ മനഃപ്പാഠമാക്കിയ പ്രദേശത്തെ വിദ്യാർത്ഥികളെ പ്രത്യേകം അനുമോദിച്ചു. സലഫി മസ്ജിദ് സെക്രട്ടറി എൻ. ഉമ്മർ സ്വാഗതവും മുസ്തഫ പി.വി. നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.