കൊയിലാണ്ടി മുചുകുന്ന് ഹിൽബസാറിന് സമീപം വയലിൽ തീപിടിത്തം

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കൊയിലാണ്ടി മുചുകുന്ന് ഹിൽബസാറിന് സമീപം ഇടവലത്ത് താഴെ, മണ്ണിൽ ക്ഷേത്രത്തിനു സമീപമുള്ള വയലിലാണ് തീപിടിത്തം ഉണ്ടായത്.

വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരുടെ സഹായത്തോടെ പത്ത് ഏക്കറോളം വ്യാപിച്ച തീ പൂർണമായി നിയന്ത്രണവിധേയമാക്കി.

ഫയർഫോഴ്സ് വാഹനങ്ങൾക്ക് പ്രവേശനം ലഭിക്കാത്ത വയൽപ്രദേശത്ത് ഫയർ ബീറ്റർ ഉപയോഗിച്ച് തീ അടിച്ചണയ്ക്കുകയും സമീപവീടുകളിലും കുളങ്ങളിലും നിന്നുള്ള വെള്ളം പൈപ്പുകൾ വഴി എത്തിച്ചും തീ അണക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ ബിജു വി.കെ.യുടെ നേതൃത്വത്തിൽ എ.എസ്.ടി.ഒ അനിൽകുമാർ പി.എം., എസ്.എഫ്.ആർ.ഒ രാജുമോൻ ടി., എഫ്.ആർ.ഒമാരായ രതീഷ് കെ.എൻ., നിധിപ്രസാദ് ഇ.എം., സാരംഗ്, നിതിൻ രാജ് ഇ.കെ., നവീൻ എന്നിവരും ഹോം ഗാർഡുമാരായ പ്രദീപൻ, പ്രതീഷ് എന്നിവരും തീയണക്കൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.