അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് മേഖലാ ഓഫീസിൻ്റെ ആഭിമുഖ്യത്തിൻ നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം സംഘടിപ്പിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജിഷ വി ജി അധ്യക്ഷത വഹിച്ചു. സബീഷ് കുന്നങ്ങോത്ത് സജീവൻ പി, രതീഷ്, എം പി, ശ്രീനിവാസൻ കോരപ്പറ്റ, ഗിരീഷ് പി, ആദർശ് കെ.പി, ശിവശങ്കരൻ എം എന്നിവർ സംസാരിച്ചു.
