മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം നടത്തിയതിന് മൂടാടി ഗ്രാമ പഞ്ചായത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം .തൊഴിലുറപ്പ് പദ്ധതിയിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന മൂടാടിക്ക് ഇത് മൂന്ന് തവണയാണ് തുടർച്ചയി ജില്ലയിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ മൂടാടി പഞ്ചായത്തിൽ ആകെ 171025 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. രജിസ്ടർ ചെയ്ത തൊഴിലാളികളിൽ 1374 പേർക്ക് 100 ദിവസം തൊഴിൽ നൽകാനും കഴിഞ്ഞു. 7.58 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. കാർഷിക മേഖലയുമായി ചേർന്നു തരിശ് ഭൂമി കൂ ഷിയോഗ്യമാക്കൽ, മണ്ണ് ജല സംരക്ഷണം , ഗ്രൂപ്പ് കൾക്ക് പച്ചക്കറി കൃഷിക്ക് ഭൂമി യൊരുക്കൽ ,ലൈഫ് ഭവന നിർമാണത്തിന് 90 തൊഴിൽ ദിനങ്ങൾ, ജീവനോപാധികൾ തയാറാക്കലിൻ്റെ ഭാഗമായി തൊഴുത്ത് – ആട്ടിൻ കൂട് – കോഴിക്കൂട് എന്നിവ നിർമിക്കൽ എന്നിവ ചെയ്തു.മാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാനത്താകെ മാതൃകയാക്കിയ മിനി എം.സി.എഫ് നിർമാണ ഉത്തരവ് ലഭ്യമാക്കി. ടോയ്ലറ്റുകൾ അങ്കണ വാടി കെട്ടിട നിർമാണം, കോൺക്രീറ്റ് റോഡുകൾ ,കയർ ഭൂവസ്ത്രം വിരിക്കൽ എന്നിങ്ങനെ തൊഴിലുറപ്പ് പദ്ധതി യുടെ എല്ലാ സാധ്യത കളും ഉപയോഗ പ്പെടുത്താൻ ഗ്രാമ പഞ്ചായത്തിന് സാധിച്ചതായി പ്രസിഡൻ്റ് എം.പി അഖില , വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ എന്നിവർ പറഞ്ഞു.
