കോഴിക്കോട്: അരയിടത്തുപാലത്ത് നടന്ന കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഒരു വയസുകാരി മരിച്ചു. വേങ്ങര കുഴിപ്പറം സ്വദേശികളായ ഷഹാസ്–ഫിദ ദമ്പതികളുടെ മകൾ റഹ്മ ബിന്‍ത് ഷഹാസ് ആണ് മരിച്ചത്.
വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിൽ എത്തിയ ജിംനി നിയന്ത്രണം വിട്ട് കുട്ടിയും മാതാപിതാക്കളും സഞ്ചരിച്ച കാറിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ റഹ്മയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി മരണം സംഭവിച്ചു.
അപകടത്തിൽ മാതാവിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അവർ ഐസിയുവിൽ ചികിത്സയിലാണ്. പിതാവിന് നിസാര പരിക്കുകളാണ് ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.
