റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ചു. റാപ്പിഡ് റെയിൽ അനുമതിക്കായി മുഖ്യമന്ത്രി കത്തയച്ചു. ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ടു തേടിയാണ് കത്ത്. കേന്ദ്ര നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടറിനാണ് കത്തയച്ചത്.
2025 സെപ്റ്റംബറിൽ കൊച്ചിയിൽ നടന്ന അർബൻ കോൺക്ലേവിൽ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നും കത്തില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള മേഖലകൾ അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ വലിയ സമ്മർദ്ദത്തിലാണ്. വർധിച്ചുവരുന്ന വാഹന സാന്ദ്രതയും ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും കുറയ്ക്കുന്നതിനായി അതിവേഗവും ഉയർന്ന ശേഷിയുള്ളതുമായ ഒരു പൊതുഗതാഗത സംവിധാനം അത്യാവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
