നടുവത്തൂർ ശിവക്ഷേത്രത്തിൽ പൂക്കാട് കലാലയം അവതരിപ്പിച്ച ഗുരുപഥം ദൃശ്യാവിഷ്ക്കാരത്തിൽ ഗുരു ചേമഞ്ചേരിയായി വേഷമിട്ട രമേശ് കരിയാരി. ഇന്ത്യൻ റെയിൽവേ ഉദ്യോഗത്തിൽ നിന്നും വിരമിച്ച രമേശ് കരിയാരി ഏതാനും നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. യു.കെ. രാഘവൻ മാഷാണ് ചമയം.
ഗുരുവിൻ്റെ കലാജീവിതസഞ്ചാരങ്ങൾ അരങ്ങിൽ വരച്ചിടുന്ന ഗുരുപഥത്തിൻ്റെ രചന നിർവ്വഹിച്ചതും യു.കെ. ആണ്. 30 ഓളം നർത്തകികളെ ഉൾപ്പെടുത്തി കലാലയം ലജ്നാ ഷോളിയാണ് ഗുരുപഥത്തിലെ നൃത്താവിഷ്ക്കാരം നടത്തിയത്. പ്രേംകുമാർ വടകര സംഗീതവും കാശി പൂക്കാട് ദീപ നിയന്ത്രണവും നിർവഹിച്ചു.
മനോജ് നാരായണൻ്റെ സംവിധാന നിർദ്ദേശത്തിൽ ഗുരുപഥം മികച്ച ദൃശ്യാനുഭവമാകുന്നു. ഗുരുവിനെ അറിയാൻ
ഗുരു പിന്നിട്ട വഴികൾ അറിയാൻ ഇനിയും വേദികൾക്കായി ഗുരുപഥം.
