വനിതാ ശിശു വികസന വകുപ്പ് മുഖേന വിധവകളായ സ്ത്രീകളുടെ മക്കൾക്ക് പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്നതിന് സർക്കാർ ധനസഹായം അനുവദിക്കുന്ന പടവുകൾ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപങ്ങളിൽ പ്രവേശനം നേടിയ വിദ്യർത്ഥികൾക്കാണ് ധനസഹായം. കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുന്നതാണ് ‘പടവുകൾ’ പദ്ധതി. 2024-25, 2025-26 വർഷത്തെ അനുകൂല്യങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചത്. മാർച്ച് 20നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: http://schemes.wcd.kerala.gov.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട അങ്കണവാടി ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ (ICDS Office) ബന്ധപ്പെടുക.
