എവർഗ്രീൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ 19-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

കോഴിക്കോട് വെങ്ങാലിയിലും കണ്ടംകുളങ്ങരയും പ്രവർത്തിക്കുന്ന എവർഗ്രീൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ 19-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോഴിക്കോട് കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് വി പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കവിയും സിനിമാഗാന രചയിതാവുമായ നിശാന്ത് കൊടമന വിശിഷ്ടാതിഥി ആയ ചടങ്ങിൽ പ്രിൻസിപ്പാൾ മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു പ്രദീപ് സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

സ്കൂൾ സ്ഥാപകനായ വി.കെ വേലായുധൻ ചടങ്ങിൽ സ്കൂളിൽ അനുവർത്തിച്ചു വരുന്ന നവ്യമാനവിക വിദ്യാഭ്യാസ രീതിയെക്കുറിച്ച് വിശദീകരിച്ചു. മുൻ പ്രിൻസിപ്പാളും ട്രസ്റ്റ് മെമ്പറുമായ ശൈലജ പി.ടി. സംസാരിച്ചു. ട്രസ്റ്റ് മെമ്പർ സരിൽകുമാർ വി പി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ഷബിന നന്ദിയും അറിയിച്ചു. സമീപത്തെ വിവിധ റസിഡൻ്റ് അസോസിയേഷൻ ഭാരവാഹികളായ മോഹനൻ, താരാവതി ടീച്ചർ, സോമൻ, പി.ടി.എ പ്രസിഡൻ്റ് സുനീഷ് എന്നിവർ ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി.

Leave a Reply

Your email address will not be published.