ചേമഞ്ചേരി : ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രിമഹോത്സവ- ത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പത്താമത് മുത്യുഞ്ജയ പുരസ്ക്കാരം സാഹിത്യകാരി ആർ. രാജശ്രീക്ക് സമർപ്പിച്ചു. സംഘാടകസമിതി ചെയർമാൻ ഈറോഡ് രാജൻ അധ്യക്ഷത വഹിച്ചു. .ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൈതപ്രംദാമോദരൻ നമ്പൂതിരി പുരസ്കാര സമർപ്പണം നടത്തി. എഴുത്തുകാരനും മാധ്യമപ്രവർത്തകനു മായ കെ വിശ്വനാഥ് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.
സുനിൽ തിരുവങ്ങൂർ പൊന്നാട ചാർത്തി. ധന്യതാപത്ര സമർപ്പണം ആർട്ടിസ്റ്റ് സുരേഷ് ഉണ്ണിയും ,
ഗുരുദക്ഷിണ സമർപ്പണം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി.ടി. മനോജ് നമ്പൂതിരിയും
നിർവ്വഹിച്ചു. ചടങ്ങിൽ പ്രശസ്ത വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാർക്ക് മേളകലാനിധി വാദ്യകലാനാമ മുദ്ര സമർപ്പിച്ചു. എം ഒ . ഗോപാലൻ മാസ്റ്റർ, എംകെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ഷൈജു ഹരിചന്ദനം സ്വാഗതവും ഉണ്ണികൃഷ്ണൻ വസുദേവം നന്ദിയും രേഖപ്പെടുത്തി.
