മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു

മൈസൂര്‍: മുതുമല കടുവസങ്കേതം ഭാഗമായ മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി മുതുമല റേഞ്ചില്‍നിന്ന് കാണാതായിരുന്ന ആന 15 ദിവസം മുമ്പാണ് വീണ്ടും കണ്ടത്തിയത്.

ശരീരത്തില്‍ മറ്റ് ആനകളുടെ കുത്തേറ്റ പരിക്കുകള്‍ കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ആന വീണത്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ചെരിയുകയായിരുന്നു. നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്ന കാട്ടുകൊമ്പനായിരുന്നു റിവാള്‍ഡോ.

ആനയെ കണ്ടെത്തുന്നതിനായി ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തമിഴ്നാട് വനംവകുപ്പ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. മുതുമലയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചിരുന്ന റിവാള്‍ഡോ നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും പ്രിയങ്കരനായിരുന്നു.

പരിസ്ഥിതി ശാസ്ത്രജ്ഞനായ ഇആർസി ദാവീദാർയുടെ മകന്‍ മാർക്ക് ദാവീദാർയുമായുള്ള സൗഹൃദമാണ് റിവാള്‍ഡോയെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്.

Leave a Reply

Your email address will not be published.