ബൈക്ക് യാത്രക്കാരനെ തടഞ്ഞ പ്രഭാവതിയമ്മയെ ആദരിച്ച് മോട്ടോർ വാഹനവകുപ്പ്

കോഴിക്കോട് എരഞ്ഞിപ്പാലത്ത് തെറ്റായ ദിശയിൽ വന്ന ബൈക്ക് യാത്രക്കാരനെ തടഞ്ഞ പ്രഭാവതിയമ്മയെ ആദരിച്ച് മോട്ടോർ വാഹനവകുപ്പ്. നടപ്പാതയിലൂടെ യാത്ര ചെയ്ത സ്‌കൂട്ടർ യാത്രികനെതിരെ നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. സ്‌കൂട്ടർ യാത്രികനെ വായോധിക തടഞ്ഞത് വൈറൽ ആയതിനു പിന്നാലെ ആണ് നടപടി.

എരഞ്ഞിപ്പാലം നഗരത്തിലെ ഫുട്പാത്തിലൂടെ വാഹനം ഓടിചെത്തിയ ബൈക്ക് യാത്രക്കാരനെ പ്രഭാവതിയമ്മ തടഞ്ഞു നിർത്തി ചോദ്യം ചെയ്ത വീഡിയോ സമുഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് മോട്ടോർ വാഹനവകപ്പിൻ്റെ ആദരം. ഉദ്യോഗസ്ഥർ വിട്ടിലെത്തിയാണ് പ്രാഭാവതിയമ്മയെ പൊന്നാടയണിച്ച് ആദരിച്ചത്. വീഡിയോ എടുത്തത് താൻ അറിഞ്ഞില്ലെന്നും സമുഹത്തിന് നല്ല സന്ദേശം പകർന്ന്
നൽകാൻ കഴിഞ്ഞതിൽ സന്തോഷമെന്നും പ്രഭാവതിയമ്മ പറഞ്ഞു. 

Leave a Reply

Your email address will not be published.