കൊയിലാണ്ടി മണക്കുളങ്ങര ദേവീക്ഷേത്ര മഹോത്സവത്തിന് ഇത്തവണ ദേവീ ദേവന്മാരെ എഴുന്നള്ളിച്ചത് തേരിൽ.കഴിഞ്ഞവർഷം ഫെബ്രുവരി 13ന് എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന വിരണ്ടുണ്ടായ ദുരന്ത സംഭവത്തിന് ഒരു വര്‍ഷമാകുകയാണ്.

ആനകള്‍ വിരണ്ടുണ്ടായ സംഭവത്തില്‍ മൂന്ന് പേര് മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഇത്തരം ഒരു ദുരന്തം നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഉത്സവാഘോഷത്തിന് ആനകളുടെ എഴുന്നള്ളത്ത് ഒഴിവാക്കിയത്.ദേവി ദേവന്മാരുടെ തിടമ്പുകൾ പുഷ്പാലകൃതമായ തേരിലാണ് ഇത്തവണ എഴുന്നള്ളിച്ചത്. ഇത് ഏറെ ആകർഷകവും ആയിരുന്നു. തേര് എഴുന്നള്ളിപ്പ് ദർശിക്കാൻ നാടിൻറെ നാനാഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനാളുകളും എത്തി.
ദുരന്ത സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ഉത്സവ ചടങ്ങുകള്‍ ഇത്തവണ നടത്തി. വലിച്ചു കൊണ്ടു പോകാന്‍ കഴിയുന്ന തേരുകള്‍ ഉപയോഗിച്ചാണ് എഴുന്നളളത്ത് നടത്തിയത്.
