കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ആശുപത്രിയിൽ 25 വർഷക്കാലം പ്രസിഡണ്ടായിരുന്ന പി.വിശ്വനും പിരിഞ്ഞു പോകുന്ന ഭരണ സമിതി അംഗങ്ങൾക്കും യാത്രയയപ്പ് നല്കി. നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരും ജീവനക്കാരും ഉപഹാരങ്ങൾ നൽകി. ഭരണസമിതി വൈസ് പ്രസിഡണ്ട് ടി.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.വിശ്വൻ, ഡോ പി . രവീന്ദ്രൻ, ഡോ. എ.ബാലകൃഷ്ണൻ, ഡോ. വിറ്റൽ ദാസ് റാവു, ഡോ.ശുഭലക്ഷ്മി, സി കുഞ്ഞമ്മത് , പി.കെ ഭരതൻ, എം മുസ, ആർ.പി. വത്സല, സെക്രട്ടറി യു.മധുസൂദനൻ, പി.കെ. ഷിജു, കെ.സി. ശ്രീകല, എം.വി.രമേഷ്, സി. ജ്യോതിഷ്കുമാർ, പി.മറീന, എന്നിവർ സംസാരിച്ചു.
