ജീവകാരുണ്യ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ സജീവ സാന്നിധ്യമായ ഉനൈസയിലെ ഒ ഐ സി സിക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു.
അൽ മാവാസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
അഷ്റഫ് വിളക്കുടി പ്രസിഡണ്ടും വിശ്വനാഥൻ കാളികാവ് സെക്രട്ടറിയും ഷാജി തോമസ് ട്രഷററായും നിലവിൽ വന്ന കമ്മിറ്റിയുടെ കീഴിൽ ഷാജി മണമൽ, മധു പാലക്കാട്, ജംഷിദ് കുന്നത്ത് എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും സജീർ പാങ്ങോട്, നഹാസ് വീയപുരം,ഹക്കീം മുസ്തഫ, എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
ഭാരവാഹികൾക്ക് പുറമെ സാലി കരുവാറ്റ, ജലീൽ എറണാകുളം, കമാലുദ്ദീൻ കൊല്ലം, സുനിൽ കുമാർ കണ്ണൂർ, നൗഷാദ് തിരുവനന്തപുരം, റഫീഖ് മലപ്പുറം, ജയ്സൺ തൃശൂർ, ജിജോ രാജൻ പത്തനംതിട്ട, ഷാഫി തിരൂർ, സന്തോഷ് കുമാർ കണ്ണൂർ, സുരേഷ് അടൂർ, അബ്ദുൾ അസീസ് അത്തോളി എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
പ്രസിഡൻ്റ് സാലി കരുവാറ്റയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം ബുറൈദ സെന്ട്രൽ കമ്മിറ്റി പബ്ലിസിറ്റി വിംഗ് ചെയർമാൻ ഹമീസ് സ്വലാഹി എറണാകുളം ഉദ്ഘാടനം ചെയ്തു.
ബുറൈദ സെന്ട്രൽ കമ്മിറ്റി നേതാക്കളായ സെക്രട്ടറി പി പിഎം അഷ്റഫ് കോഴിക്കോടും വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കാപ്പാടും തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ യോഗത്തിൽ മറ്റ് നേതാക്കൾ ആശംസയും കമാലുദ്ദീൻ കൊല്ലം നന്ദിയും പറഞ്ഞു.
എല്ലാ വർഷവും നടത്തി വരാറുള്ളത് പോലെ ഈ വർഷത്തെ ഇഫ്താർ സംഗമം ഫെബ്രുവരി 27 വെള്ളിയാഴ്ച ഉനൈസ അൽ അരീബ് ഇസ്ത്രാഹയിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിക്കുവാനുള്ള തീരുമാനം പുതിയ കമ്മിറ്റി ചേർന്ന് തീരുമാനിച്ചു.
മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങളിലും എല്ലാരുടെയും പിന്തുണയും സഹായ സഹകരണവും പങ്കാളിത്തവും ഉണ്ടായിരിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.
