സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു

എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 110 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,520 രൂപയായി ഇടിഞ്ഞു. 880 രൂപയുടെ കുറവോടെ പവന്റെ വില 1,16,160 രൂപയായാണ് ഇടിഞ്ഞത്.

നേരത്തെ, കഴിഞ്ഞ ദിവസം രാവിലെ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വൈകുന്നേരത്തോടെ വലിയ രീതിയില്‍ ഉയരുകയും ചെയ്തിരുന്നു. സ്വര്‍ണവിലയില്‍ ആഗോളവിപണിയിലും ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.