കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12 കാരി മരിച്ചു. കളത്തിങ്കൽ റഷീദിൻ്റെ മകൾ തൻഹയാണ് മരിച്ചത്. വീടിനോട് ചേർന്ന് കടന്നു പോകുന്ന വൈദ്യുതി ലൈനിൽ വീടിൻ്റെ മുകളിൽ നിന്നും അബദ്ധത്തിൽ കൈ തട്ടിയതാണ് അപകട കാരണം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
