നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ 13 സീറ്റുകളും യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.യുഡിഎഫ് പൊതുയോഗ യാത്രക്ക് കൊയിലാണ്ടിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിച്ചിരുന്നു ജാഥാ ലീഡർ കൂടിയായ പ്രതിപക്ഷ നേതാവ് ‘യുഡിഎഫ്
നടത്തുന്ന പോരാട്ടത്തിന് കൊയിലാണ്ടിയിൽ നിന്നും വലിയ ഊർജമാണ് ലഭിച്ചത്.
എറണാകുളത14-ൽ 14 സിറ്റും യു ഡി എഫ് നേടും’
മലപ്പുറത്ത് ഫുൾ നേടും കൊയിലാണിയിൽ വൻ വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പി ൽ യു.ഡി എഫ് നേടിയത്. നിയമ സഭാ തിരഞ്ഞെടുപ്പിലും കൊയിലാണ്ടിയിൽ വൻ ഭൂരിപക്ഷം നേടും. എൽ ഡി എഫ്
ദുർഭരണത്തിൻ്റെ അന്ത്യം കുറിക്കുകയാണ് ലക്ഷ്യം.
കേരളത്തെ ഇടത് സർക്കാർ തകർത്തു
6 ലക്ഷം കോടിയുടെ കടം നമ്മുടെ തലയിൽ കയറ്റി വെച്ചു.
കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ യുഡിഎഫ് ഭരണത്തിൽ എത്തിയാൽ ഉയർത്തും.
നഷ്ട്ടപ്പെട്ട വ്യവസായിക അന്തരീക്ഷം തിരിച്ചു പിടിക്കണം. കേരളത്തെ ലോക മാതൃകയായി മാറ്റിയെടുക്കും.
വെൻ്റിലേറ്ററിൽ കഴിച്ചുന്ന ആരോഗ്യ മേഖലയെ ആരോഗ്യ വതിയാക്കും.
ലോക രാജ്യങ്ങളിൽ നിന്നു പോലും ചികിത്സ തേടി ആളുകളെ എത്തും.
വിദ്യഭ്യാസ മേഖല പുതു തലമുറയുടെ ആവശ്യത്തിന് അനുസരിച്ച് മാറ്റിയെടുക്കും.
തിരുവനന്തപുരത്ത് ജാഥ എത്തുമ്പോൾ ഒരു പുതു യുഗം രൂപപ്പെടും
കേരളം മുന്നോട്ട് കുതിക്കുന്ന മുദ്രാവാക്യമാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.
വരാനിരിക്കുന്ന തലമുറക്കായി കേരളന്നെ മാറ്റും. ഇടത് ദുർഭരണം അവസാനിപ്പിച്ച് കേരളത്തിൽ യു ഡി എഫ് നൂറിലേറെ സിറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
20 വർഷത്തിന് ശേഷം കൈവിട്ട കൊയിലാണ്ടി യു ഡി എഫ് തിരിച്ചു പിടിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രിയത്തിൽ സി.പി എം അപ്രസക്തമായി കൊണ്ടിരിക്കുകയാണെന്ന് സി എം പി സംസ്ഥാന സെകട്ടറി സി.പി ജോൺ പറഞ്ഞു. മഠത്തിൽ അബ്ദുറഹിമാൻ അധ്യക്ഷനായി.കെ.പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ എം.പി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,ബി ആർ കെ ഷെഫിർ, ഷാനിമോൾ ഉസ്മാൻ ,ഡി സി സി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ്റ് കെ. റസാഖ്.എൻ. സുബ്രഹ്മണ്യൻ, ടി.ടി ഇസ്മയിൽ, സി.വി. ബാലകൃഷ്ണൻ, മഠത്തിൽ നാണു,വെങ്ങളം റഷിദ്, വി.പി. ഭാസ്ക്കരൻ വി.ടി. സുരേന്ദ്രൻ ,രാജേഷ് കീഴരിയൂർ, എന്നിവർ പ്രസംഗിച്ചു.
