2026-27 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഫെബ്രുവരി 12മുതൽ വിതരണം ചെയ്യും

/

2026-27 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഫെബ്രുവരി 12 മുതൽ വിതരണം ചെയ്യും. ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ തുറക്കുന്നതിന് മൂന്നുമാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ഉദ്ഘാടനം ചെയ്യും. ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പാഠപുസ്തകമാണ് വിതരണം ചെയ്യുക.

കഴിഞ്ഞ നാലുവർഷവും സംസ്ഥാന സർക്കാർ കൃത്യമായി പാഠപുസ്തകം വിതരണം ചെയ്തുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2026-27 അധ്യയന വർഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയായതിൽ 51 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി കെ.ബി.പി.എസ് വിവിധ ഹബ്ബുകളിൽ എത്തിച്ചിട്ടുണ്ട്.  കെ.ബി.പി.എസിൽ നിലവിൽ പ്രതിദിനം 3 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടി പുരോഗമിക്കുന്നു. 2025-26 അധ്യയന വർഷം മാർച്ച് രണ്ടാം വാരത്തോടെ വിതരണം ആരംഭിക്കുകയും മെയ് അവസാനത്തോടെ വിതരണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.