കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികൾക്ക് സ്വീകരണം നൽകി. തക്കാര ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന ട്രഷറർ കെ.എം. നാസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.കെ. കബീർ സലാല അധ്യക്ഷത വഹിച്ചു. പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ. സുമിത് കുമാർ വിശിഷ്ടാതിഥിയായിരുന്നു.
നഗരസഭ അധ്യക്ഷൻ യു.കെ. ചന്ദ്രൻ, ഉപാധ്യക്ഷ സി.ടി. ബിന്ദു, പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിനിലേഷ്, തുടർച്ചയായി അഞ്ചാം തവണയും ലോക കേരളസഭയിലേക്ക് നാമനിർദേശം ലഭിച്ച പി.കെ. കബീർ സലാല, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ എ. സുധാകരൻ, എ.പി. സുധീഷ്, രമ്യ പണ്ടാരക്കണ്ടി, കെ.എം. നജീബ്, എം. ദൃശ്യ, കൗൺസിലർമാരായ ശ്രീജ റാണി, സി.കെ. ജയദേവൻ, കെ.എം. ഷമീം, കെ.വി. സുരേഷ് കുമാർ എന്നിവർ സ്വീകരണം ഏറ്റുവാങ്ങി.
വ്യാപാരികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്ത് ആവശ്യമായ ഇടപെടൽ നടത്തുമെന്നും വ്യാപാരി-വ്യവസായികൾ നാടിന്റെ വികസനത്തിനും പുരോഗതിക്കും നിർണായക ശക്തിയാണെന്നും മറുപടി പ്രസംഗത്തിൽ നഗരസഭ അധ്യക്ഷൻ യു.കെ. ചന്ദ്രൻ പറഞ്ഞു.
സംഘടനയുടെ മുഖ്യരക്ഷാധികാരി പി.കെ. കബീർ സലാലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ ഹാരിസ് ബാഫഖി തങ്ങൾ, യൂണിറ്റ് പ്രസിഡന്റ് കെ.പി. ശ്രീധരൻ, ജില്ലാ സെക്രട്ടറി സി.വി. സുധാകരൻ, എൻ.ടി. അലി, സുരേഷ് മേലേപ്പുറത്ത്, എം. ശശീന്ദ്രൻ, വി.പി. ബഷീർ എന്നിവർ സംസാരിച്ചു.
