നിരന്തരം സമരം നടത്തിയിട്ടും ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം ഉണ്ടാകാത്തത് കൊണ്ട് അയനിക്കാട് പള്ളി അയ്യപ്പക്ഷേത്ര സമരസമിതി വീണ്ടും സമര മുഖത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. മനുഷ്യച്ചങ്ങല, നൈറ്റ് മാർച്ച് എന്നിവയ്ക്ക് ശേഷം ഇത്തവണ ഉപവാസം അനുഷ്ഠിച്ചു കൊണ്ടാണ് സമരം നടത്തിയത്.
പയ്യോളി മുനിസിപ്പൽ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു.അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു.കൗൺസിലർമാരും,വിവിധ സംഘടനാ പ്രതിനിധികളും, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത സമരം വർദ്ധിത തോതിലുള്ള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മുൻ എം.എൽ.എ കെ.ദാസൻ,മനോജ് തരിപ്പയിൽ,എം.പി .ഷിബു, മഠത്തിൽ നാണു മാസ്റ്റർ,ശശി തരിപ്പയിൽ, മഠത്തിൽ അബ്ദു റഹ്മാൻ,ചെറിയാവി സുരേഷ് ബാബു,ഷാഹിദ പുറത്തൂട്ട്,ജയദേവൻ എം.പി,എൻ.സി.മുസ്തഫ, ചന്തു മാസ്റ്റർ,ഇബ്രാഹിം തിക്കോടി,മേലടി മുഹമ്മദ്,സി.എം.മനോജ് നമ്പ്യാർ ,ബാബു എം,രാജൻ കൊളാവി പാലം,സലാം റഹ്മത്ത്, അസീസ് പയ്യോളി,വിനോദൻ.കെ.കെ,ഫൈസൽ എം, ബഷീർ മേലടി,വിനോദൻ കെ.ടി,കുൽസു റാഷിദ്,ബൈജു, രവീന്ദ്രൻ അംബാടി,ഷമീർ, വഹാബ് പയ്യോളി,കെ.ശശിധരൻ മാസ്റ്റർ,കെ.വി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രേംകുമാർ വടകര ,ശ്രീനിവാസൻ പള്ളിക്കര ,രാമകൃഷ്ണൻ, ബാബു യെസ്ദാസ് എന്നിവർ നേതൃത്വം നൽകിയ ഗാനാലാപനവും ഉപവാസ സമരത്തിന് കൊഴുപ്പു കൂട്ടി. വൈകിട്ട് 5 മണിയോടെ മഹേഷ് ചോമ്പാല ശീതള പാനീയം നൽകി സമരത്തിന് സമാപനം കുറിച്ചു. ഇനിയും അധികാരികളുടെ ഭാഗത്തുനിന്ന് അലസത തുടരുകയാണെങ്കിൽ അധികം വൈകാതെ ശക്തമായ തുടർ സമരങ്ങളുമായി ജനങ്ങൾ മുന്നോട്ടു പോകുമെന്ന് സംഘാടകസമിതി അറിയിച്ചു
