സംസ്ഥാന സർക്കാർ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് റിപ്പോർട്ട് ബുധനാഴ്ച കോടതിയിൽ സമർപ്പിക്കും. സംസ്ഥാന സർക്കാരിൽ നിന്നോ ദേവസ്വം ബോർഡിൽ നിന്നോ അയ്യപ്പ സംഗമത്തിനായി പണം കൈപ്പറ്റരുതെന്ന് കോടതിയുടെ കർശന നിർദേശമുണ്ടായിരുന്നുവെങ്കിലും അത് ലംഘിച്ചതായുള്ള സൂചനകളാണ് പുറത്തു വരുന്നത്.
