കളഞ്ഞു കിട്ടിയ പണം തിരികെ നൽകി യുവ വ്യാപാരി മാതൃകയായി കൊയിലാണ്ടി ഡാലിയ പ്ലാസാ സ്റ്റാഗ് ഇൻ കട ഉടമ ഷഹബാസ് (കെ.വി.വി ഇ.എസ് യൂത്ത് വിംഗ് ജോയിൻ്റ് സെക്രട്ടറി) മേലൂർ സ്വദേശി വൈഷ്ണവിനു കൈമാറി.
വ്യാപാര വ്യവസായി ഏകോപന സമിതി യൂത്ത് വിങ് നേതാക്കളായ കെ എം സുഹൈൽ (ജനറൽ സെക്രട്ടറി) സാജിദ് അബ്ദുറഹിമാൻ (ട്രഷറർ) എന്നിവർ സമീപം.
കടയിൽ സാധനം വാങ്ങനെത്തിയ വൈഷ്ണവിൻ്റെ 2500 രൂപ അവിടെ വെച്ച് മറന്നു പോയതിനെ തുടർന്ന് ഉടമ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഉടമയെ കണ്ടെത്തുകയായിരുന്നു.
