കൊയിലാണ്ടി കൊരയങ്ങാട് പഴയതെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം ഫിബ്രവരി 14, 15 തിയ്യതികളിൽ ക്ഷേത്രചടങ്ങുകളോടെയും, വിവിധ കലാപരിപാടികളോടെയും ആഘോഷിക്കും. 14 ന് രാവിലെ മഹാഗണപതി ഹോമം. ഉച്ചയ്ക്ക് 12 മണിക്ക് കെ.എം.ഉണ്ണികൃഷ്ണൻ നമ്പീശന്റെ ആത്മീയപ്രഭാഷണം, (ശിവമഹിമ) 6 മണി ദീപാരാധന. രാത്രി 7 മണി ശിവ നൂപൂരസന്ധ്യ (നൃത്തനൃത്ത്യങ്ങൾ) 8 മണി മിമിക്സ് ഷോ. 9 മണി നാടകം. വൃദ്ധ വൃക്ഷങ്ങൾ, 15 ന് ശിവരാത്രി. രാവിലെ 10 മുതൽ ശിവ സഹസ്രനാമം പാരായണം ഷീബ സേ തുറാം, 7 മണി ചെണ്ടമേളം, സോപാന സംഗീതം, അവതരണം ശിവഗംഗ, 8.30വില്ലെഴുന്നള്ളിപ്പ്. പുലർച്ചെ മൂന്നുമണി. ശ്രീഭൂതബലിയോടെ ഉത്സവം സമാപിക്കും.
