പുതുയുഗ യാത്രക്ക് നാളെ വൈകുന്നേരം 4.30 ന് കൊയിലാണ്ടിയിൽ സ്വീകരണം

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് നാളെ വൈകുന്നേരം 4 :30 ന് ബസ്റ്റാൻ്റ് പരിസരത്ത് സ്വീകരണം നൽകും. സ്റ്റേഡിയം പരിസരത്ത് നിന്ന് ജാഥയെ സ്വീകരിക്കും. സ്വീകരണ സമ്മേളനം കെ. പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട്  സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. കെ.പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.പി. ഡി. സി സി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ. റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി ടി. ടി ഇസ്മയിൽ എന്നിവർ പങ്കെടുക്കുമെന്ന് യു.ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മഠത്തിൽ അബ്ദുറഹ്മാൻ, കൺവീനർ മഠത്തിൽ നാണു മാസ്റ്റർ, വി.പി ഭാസ്കരൻ, മുരളി തോറോത്ത് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.