സ്ത്രീകളുടെ രാത്രി യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി വനിതാ കമീഷന് നടത്തുന്ന പ്രത്യേക അവബോധ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കമീഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി ഉദ്ഘാടനം നിര്‍വഹിച്ചു. രാത്രി യാത്രക്കിടെ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കി പരിഹരിക്കാന്‍ സ്ത്രീകളുടെ നിര്‍ദേശങ്ങള്‍ ശിപാര്ശകളാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
പരിപാടിയില്‍ കമീഷന് അംഗം പി കുഞ്ഞായിഷ അധ്യക്ഷയായി. റിസര്‍ച്ച് ഓഫീസര്‍ എ ആര് അര്‍ച്ചന അമുഖാവതരണം നടത്തി. ജുവനൈല്‍ വിങ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ രഘീഷ് പറക്കോട് വിഷയാവതരണം നടത്തി. വനിതാ കമീഷന് ഡയറക്ടര്‍ ഷാജി സുഗുണന്, സൈബര്‍ പാര്‍ക്കിലെ എച്ച് ആര് മാര്‍ക്കറ്റിങ് മാനേജര്‍ എം അനുശ്രീ, കമീഷന് അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്, ലോ ഓഫീസര്‍ കെ ചന്ദ്രശോഭ തുടങ്ങിയവര്‍ സംസാരിച്ചു.
