കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റിലെ നേതാക്കൾ സിപിഎം സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ കാണുകയും നിവേദനം കൊടുക്കുകയും ചെയ്തു. വ്യാപാരികൾ നേരിടുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ നിവേദനത്തിലൂടെ യൂണിറ്റ് പ്രസിഡണ്ട് കെഎം രാജീവൻ, സെക്രട്ടറി ടി പി ഇസ്മായിൽ, വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കർ, വനിതാവിംഗ് നേതാവ് സൗമിനി മോഹൻദാസ് എന്നിവർ ചേർന്നാണ് ഗോവിന്ദൻ മാസ്റ്ററെ കണ്ടത്. ഓൺലൈൻ വ്യാപാരം നിർത്തലാക്കുക, ഷോപ്പിന്റെ മുമ്പിലുള്ള കമ്പിവേലികൾ എടുത്തു മാറ്റുക, ലൈസൻസ് എടുക്കുന്നതിന്റെ പേരിൽ 1200 രൂപ ഹരിത കർമ്മ സേനയുടെ പേരിൽ വാങ്ങുന്നത് ഒഴിവാക്കുക, അപ്രഖ്യാപിത പവർകട്ട് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.
