പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം പൂർവാധികം ഭംഗിയായി ഫെബ്രു 9 മുതൽ 15 വരെ കൊണ്ടാടുന്നു.ഒന്നാം ദിവസം വൈകീട്ട് ശ്രീ. വ്യാസൻ മണ്ണാർക്കാടിൻ്റെ ആധ്യാത്മിക പ്രഭാഷണം. രണ്ടാം ദിവസം ശ്രീ പ്രശാന്ത് വർമ്മയുടെ മാനസജപലഹരി. മൂന്നാം ദിവസം പ്രാദേശിക കലാകാരന്മാരുടെ കലാവിരുന്ന്. നാലാം ദിവസം യംവോയ്സിൻറെ കരോക്കെ ഭക്തിഗാനമേള. അഞ്ചാം ദിവസം എയ്ഞ്ചൽ കലാകേന്ദ്രയുടെ മെഗാഷോ’.
ആറാം ദിവസം കാളിയമ്പത്ത് ബ്രദേഴ്സ് അവതരിപ്പിക്കുന്ന സംഗീത കച്ചേരി. തിരുവാതിരക്കളി, ഭജൻസ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.ശിവ സഹസ്രനാമാർച്ചനയിൽ പങ്കെടുത്ത് ഭക്തജനങ്ങൾക്കു ശിവഭഗവാൻ്റെ പ്രീതി നേടാൻ അവസരം ഒരുക്കുന്നു. മഹാശിവരാത്രി നാളിൽ ശ്രീ മധു ഭരതാഞ്ജലിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ നർത്തകർ അവതരിപ്പിക്കുന്ന അഖണ്ഡ നൃത്താർച്ചന. വൈകീട്ട് വ്രതശുദ്ധിയോടെ അനുഷ്ഠിക്കുന്ന ശയനപ്രദക്ഷിണം. ശിവരാത്രി നാളിൽ ക്ഷേത്രം തന്ത്രി ശ്രീ പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം തന്ത്രി ശ്രീ.ശിവപ്രസാദ് നമ്പൂതിരി വിശേഷാൽ പൂജകൾ നിർവ്വഹിക്കുന്നു.
