‘സമാന്തരരേഖകൾ’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കവി ശ്രീമതി ഹഫ്സി അസീസ് രചിച്ച കവിതകളുടെ സമാഹാരമായ ‘സമാന്തരരേഖകൾ’ പ്രശസ്ത കവി പി.പി. ശ്രീധരനുണ്ണി, കോർപ്പറേഷൻ കൗൺസിലർ കെ.സി. ശോഭിതയ്ക്ക് ആദ്യ കോപ്പി നൽകി പുസ്തകം പ്രകാശനം ചെയ്തു. പ്രകാശനച്ചടങ്ങിൽ പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. ഹഫ്സി അസീസിന്റെ കവിതകൾ സമകാലിക ജീവിതാനുഭവങ്ങളെയും സ്ത്രീമനസ്സിന്റെ സൂക്ഷ്മ വികാരങ്ങളെയും സുതാര്യമായി അവതരിപ്പിക്കുന്നവയാണെന്ന് പി.പി. ശ്രീധരനുണ്ണി പറഞ്ഞു.
സത്യൻ മാടാക്കര റഷീദ് കാഞ്ഞിരാട്ട്, ഹഫ്സി അസീസ്, സതീഷ് കെ. സതീഷ്, കെ.എം. പ്രകാശിനി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. സാഹിത്യസ്നേഹികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി.

Leave a Reply

Your email address will not be published.