വിദേശരാജ്യങ്ങളിലെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ നോർക്ക റൂട്ട്സൂം കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡും (കെൽ) സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലന പ്രോഗ്രാമിലേയ്ക്ക് (റസിഡൻഷ്യൽ) ഇപ്പോള്‍ അപേക്ഷിക്കാം. ഇലക്ട്രിക്കൽ മെയിന്റനൻസ് ടെക്‌നീഷ്യൻ (ട്രാൻസ്ഫോർമർ, മോട്ടോർ,ആൾട്ടർനേറ്റർ, കൺട്രോൾ പാനൽ & വി.എഫ്.ഡി), ഫോർക്ക്ലിഫ്റ്റ് & ക്രെയിൻ ഓപ്പറേറ്റർ കോഴ്സുകളിലാണ് അവസരം. ഡിപ്ലോമ/ ഐടിഐ / കെ.ജി.സി.ഇ / വയർമാൻ ലൈസൻസ് ഉളളവര്‍ക്ക് ഇലക്ട്രിക്കൽ മെയിന്റനൻസ് ടെക്‌നീഷ്യൻ കോഴ്സിലേയ്ക്കും (180 മണിക്കൂർ), എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയും മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും (LMV/HMV) ഉളളവര്‍ക്ക് ഫോർക്ക്ലിഫ്റ്റ് & ക്രെയിൻ ഓപ്പറേറ്റർ കോഴ്സിലേയ്ക്കും (120 മണിക്കൂർ) അപേക്ഷിക്കാം. നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് www.norkaroots.kerala.gov.in സന്ദര്‍ശിച്ച് 2026 ഫെബ്രുവരി 16 നകം അപേക്ഷ നല്‍കേണ്ടതാണ്.
ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരില്‍ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കെല്ലിന്റെ എറണാകുളം തൃപ്പുണിത്തുറയിലുള്ള മാമല യൂണിറ്റിലാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോഴ്സ് ഫീസ്, താമസം, ഭക്ഷണം എന്നിവയുടെ ചെലവുകൾ നോർക്ക റൂട്ട്സ് വഹിക്കുന്നതാണ്. ഇലക്ട്രിക്കൽ മെയിന്റനൻസ് ടെക്‌നീഷ്യൻ ബാച്ചില്‍ പരമാവധി 30 പേര്‍ക്കും ഫോർക്ക്ലിഫ്റ്റ് & ക്രെയിൻ ഓപ്പറേറ്റർ ബാച്ചില്‍ പരമാവധി 20 പേര്‍ക്കുമാണ് പ്രവേശനം). കൂടുതൽ വിവരങ്ങൾക്ക് 0471 2770531, 539 ,566 എന്നീ നമ്പറുകളിലോ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
