വിദേശപഠനം: പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും 2026-27 വർഷത്തെ ഉന്നതി ഓവർസീസ് സ്കോളർഷിപ്പിന്
അപേക്ഷ ക്ഷണിച്ചു.

ലോക റാങ്കിങ്ങിൽ ആദ്യ 500 റിലുള്ള സർവ്വകലാശാലകളിലേക്കാണ് പ്രവേശനം. മാർച്ച് 31 വരെ അപേക്ഷിക്കാം. https://odepc.kerala.gov.in/unnathi എന്ന ലിങ്ക് വഴിയും പട്ടികജാതി പട്ടികവർഗ വകുപ്പുകളുടെ വെബ്സൈറ്റ് വഴിയും അപേക്ഷ സമർപ്പിക്കാം.

ഉന്നതി ഓവർസീസ് സ്കോളർഷിപ്പിലൂടെ ഇതുവരെയും 1104 വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉപരിപഠനം ലഭിച്ചു. 2018 ൽ ആരംഭിച്ച പദ്ധതി 2022 ലാണ് വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ മാർഗരേഖകൾ പുതുക്കി കൂടുതൽ പേർക്ക് പഠനാവസരം ഒരുക്കിയത്. ബിരുദ തലത്തിൽ കുറഞ്ഞത് 55% മാർക്കുള്ള 35 വയസ് തികയാത്ത വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാവുന്നത്. ഒരു വർഷം 310 വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉപരിപഠനത്തിന് അവസരം നൽകും. 225 പട്ടികജാതി വിദ്യാർത്ഥികൾക്കും 50 പട്ടികവർഗ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭിക്കും. കുടുംബവാർഷിക വരുമാനം കൂടിയ 35 പേർകdd്ക് പലിശsരഹിത വായ്പയും ലഭ്യമാക്കും.
തൊഴിൽ വകുപ്പ് സ്ഥാപനമായ ഒഡെപെക് മുഖേനയാണ് വിദ്യാർത്ഥികളുടെ വിദേശയാത്രയും മറ്റു ക്രമീകരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല

Next Story

മുക്കത്ത് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Latest from Main News

ദീപക് ആത്മഹത്യ കേസ്; പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത സമർപ്പിച്ച ജാമ്യപേക്ഷയുടെ പരിഗണന തിങ്കളാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ

വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല

മരണാനന്തര ബഹുമതിയായി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. പാർട്ടി നിലപാടും മുൻപ് കമ്മ്യൂണിസ്റ്റ് നേതാക്കൾ

സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചു ദിവസമായി ക്രമീകരിക്കാനുള്ള സർക്കാർ നീക്കത്തിന് ഭരണ-പ്രതിപക്ഷ സംഘടനകളുടെ പിന്തുണ

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചു ദിവസമായി ക്രമീകരിക്കാനുള്ള സർക്കാർ നീക്കത്തോട് അനുകൂല നിലപാടുമായി ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകൾ. സർക്കാർ

കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്കൂട്ടർ അപകടം; അച്ഛനും മകളും മരിച്ചു

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്‌കൂട്ടർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. തലക്കുളത്തൂർ സ്വദേശികളാണ് മരിച്ചത്. ജെഡിടി ആർട്‌സ്

കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു

മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീമായ ഭദ്രയുടെ ബസുകളാണ്