എന്‍.എസ്.എസ് നേതൃപരിശീലന ക്യാമ്പിന് തുടക്കം

കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി ‘ജീവന’ എന്ന പേരില്‍ ദ്വിദിന നേതൃപരിശീലന ക്യാമ്പിന് തുടക്കമായി. കൈതപ്പൊയില്‍ ലിസ്സ കോളേജില്‍ നടക്കുന്ന ക്യാമ്പ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. ടി മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ സെബിന്‍ അധ്യക്ഷനായി. ജില്ലാ എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസര്‍മാരായ വി ശില്‍പ്പ, ലിജോ ജോസഫ്, ജിബിന്‍ ബേബി, ആര്‍ സ്വരൂപ്, പാര്‍വതി എന്നിവര്‍ സംസാരിച്ചു. പാലക്കാട് ജില്ലാ എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ടി മുഹമ്മദ് റഫീഖ്, മുഹമ്മദ് ഷാഫി, ഡോ. സുരേഷ് പുത്തന്‍ പറമ്പില്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
നേതൃപരിശീലനം, തിയേറ്റര്‍ വര്‍ക്‌ഷോപ്പ്, നാടന്‍പാട്ട് ശില്‍പശാല, ആരോഗ്യ ബോധവത്കരണ ക്ലാസ്, തണ്ണീര്‍തട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.

Leave a Reply

Your email address will not be published.