കോഴിക്കോട് ലഹരി വസ്തുക്കൾ പാക്ക് ചെയ്യുന്നതിനിടെ നാല് യുവാക്കൾ പിടിയിൽ

മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ള കോഴിക്കോട് ഭട്ട്റോഡ് സ്വദേശി റോബർട്ട് ജെയിംസ്, പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം, നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്വാൻ, കല്ലായി സ്വദേശി ശഹറീസ് എന്നിവരാണ് അറസ്റ്റിലായത്.

ഡാൻസാഫ് സംഘവും നടക്കാവ് പോലീസും ചേർന്ന് നടക്കാവിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. പോലീസ് സ്ഥലത്തെത്തുമ്പോൾ ലഹരി വസ്തുക്കൾ പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതിനുള്ള ഒരുക്കത്തിലായിരുന്നു സംഘം. സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ലഹരി വിൽപ്പന നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

ഇതിനിടെ, നഗരത്തിൽ വിതരണത്തിനായി എത്തിച്ച 42 കിലോ കഞ്ചാവുമായി മറ്റൊരു യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീർ (33) ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. മുണ്ടിക്കൽതാഴം പട്ടാളമുക്ക് പരിസരത്ത് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. നേരത്തെ നാല് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാൾ വീണ്ടും കഞ്ചാവുമായി പിടിയിലായത്.

Leave a Reply

Your email address will not be published.

Previous Story

“കാമ്പസ് ടാലെന്റോ” യുവ പ്രതിഭകളുടെ ഉത്സവമായി

Next Story

എന്‍.എസ്.എസ് നേതൃപരിശീലന ക്യാമ്പിന് തുടക്കം

Latest from Main News

ആത്മഹത്യ സൂചന നൽകി യുവതിയും മകളും പോലിസ് സമയോചിതമായി ഇടപെട്ട് രക്ഷകരായി

റെയിൽവേ സ്റ്റേഷനിൽ തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെത്തിയ അമ്മയെയും മകളെയും പോലിസ് ഇടപെട്ട് പിന്തിരിപ്പിച്ചു ശനിയാഴ്ച

നിപ ജാഗ്രത സദസ്സുകള്‍ക്ക് തുടക്കം ; ആദ്യ സദസ്സ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

  നിപ വൈറസിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജാഗ്രത സദസ്സുകള്‍ക്ക് തുടക്കം. ക്യാമ്പസ്സിലെ വണ്‍ ഹെല്‍ത്ത്

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി ശിലയിട്ടു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി ശിലയിട്ടു.ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍

ദീപക് ആത്മഹത്യ കേസ്; പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത സമർപ്പിച്ച ജാമ്യപേക്ഷയുടെ പരിഗണന തിങ്കളാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ

വിദേശപഠനം: പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും 2026-27 വർഷത്തെ ഉന്നതി ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ