മേപ്പയൂർ: നിടുമ്പൊയിൽ പ്രിയദർശിനി കലാവേദി സ്ഥാപക പ്രസിഡന്റും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്‌സ് വിജയിയുമായ പ്രശസ്ത നൃത്താധ്യാപകൻ കെ.ടി. ശ്രീധരനെ പ്രിയദർശിനി കലാവേദി ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലത കെ പൊറ്റയിൽ ഉപഹാരം സമർപ്പിച്ചു. യു.എൻ മോഹനൻ അധ്യക്ഷത വഹിച്ചു. കെ.പി.രാമചന്ദ്രൻ മാസ്റ്റർ യോഗം ഉത്ഘാടനം ചെയ്തു. വാർഡിൽ നിന്നും വിജയിച്ച ജനപ്രതിനിധികളെ അദ്ദേഹം ആദരിച്ചു. വാർഡ് മെമ്പർ ഹന്നത്ത് ടീച്ചർ, എ.വാസു, രേഷ്മ എം, സുധീർ കുമാർ ആർ, ശ്രീനിവാസൻ ഇ എം , പ്രസാദ് കെ എന്നിവർ സംസാരിച്ചു. കെ.ടി. ശ്രീധരൻ മറുപടി പ്രസംഗം നടത്തി.
