വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിശ്വസിക്കാനാവില്ല’; സുപ്രിംകോടതി

 വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിശ്വസിക്കാൻ പ്രയാസമെന്ന് സുപ്രിംകോടതി. നിരന്തര ബലാത്സംഗം ഉണ്ടെന്ന വാദം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹ വാഗ്ദാനം നൽകി വിവാഹിതയായ ഒരു വനിതാ സഹപ്രവർത്തകയെ തുടർച്ചയായി ബലാത്സംഗം ചെയ്ത കേസിൽ ഛത്തീസ്ഗഢിലെ ഒരു അഭിഭാഷകനെതിരെയുള്ള ക്രിമിനൽ നടപടികൾ സുപ്രിംകോടതി വ്യാഴാഴ്ച റദ്ദാക്കി.

“വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ കക്ഷികൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന വസ്തുത എല്ലാ കേസുകളിലും ബലാത്സംഗമായി കണക്കാക്കില്ലെന്ന് ഈ കോടതി പലതവണ തീർപ്പുകൽപ്പിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ പ്രതി ലൈംഗിക ബന്ധത്തിന് സമ്മതം നേടുക എന്ന ലക്ഷ്യത്തോടെ വിവാഹ വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ മാത്രമേ ഐപിസി സെക്ഷൻ 375 പ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കാൻ കഴിയൂ.

 

Leave a Reply

Your email address will not be published.