വോട്ടർപ്പട്ടിക പരിഷ്കരണം: കേരളത്തിലെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായത് 21,130 പേർ

തിരുവനന്തപുരം: വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന ഹിയറിംഗുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ 21,130 പേർ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. ഇവരിൽ 2,804 പേർ എന്യൂമറേഷൻ കാലയളവിൽ മരണപ്പെട്ടവരും, 1,039 പേർ വിദേശ പൗരത്വം നേടിയവരും, 17,287 പേർ താമസം മാറ്റിയവരുമാണെന്ന് വ്യക്തമാക്കി.

മതിയായ കാരണങ്ങൾ പരിശോധിച്ച് കൃത്യമായ പരിശോധനയിലൂടെ മാത്രമാണ് ഒഴിവാക്കലുകൾ നടത്തിയതെന്നും ഹിയറിംഗുകൾ തുടരുന്നതിനാൽ കണക്കിൽ മാറ്റങ്ങൾ വരാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിയറിംഗിനിടെ അനർഹരായി കണ്ടെത്തപ്പെടുന്നവർ തുടർന്നും പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുമെന്നും അറിയിച്ചു.

അതേസമയം, കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകരെ നിയോഗിച്ചു. നിരീക്ഷകർക്കുള്ള പരിശീലനം ദില്ലിയിൽ ആരംഭിച്ചു. സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഊന്നിപ്പറഞ്ഞു. ആകെ 1,444 ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയമിച്ചിരിക്കുന്നത് — 714 പൊതുനിരീക്ഷകർ, 233 പൊലീസ് നിരീക്ഷകർ, 497 തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ എന്നിവർ വിവിധ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെടും. എസ്.ഐ.ആർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിരീക്ഷകർക്ക് ഉദ്യോഗസ്ഥർ വിശദീകരണം നൽകി.

ഇതിനിടെ, എസ്.ഐ.ആർ നടപടികൾ മത ന്യൂനപക്ഷങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്ന്, ആശങ്ക അകറ്റാൻ ‘നേറ്റിവിറ്റി കാർഡ്’ പദ്ധതി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി പ്രത്യേക നിയമനിർമ്മാണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. മതസാമുദായിക സൗഹൃദം ശക്തിപ്പെടുത്തുന്നതിനായി ബജറ്റിൽ 10 കോടി രൂപ മാറ്റിവെക്കുന്നതായും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ പൊതുപരീക്ഷക്ക് മുന്നോടിയായി വിജയ പഥം പ്രത്യേക പരിശീലനം ആരംഭിച്ചു

Next Story

ചാലപ്പറ്റ മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം

Latest from Main News

അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം; നഴ്സുമാർ ഫെബ്രുവരി 21ന് സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ നഴ്സുമാർ ഫെബ്രുവരി 21ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് അറിയിച്ചു. അടിസ്ഥാന ശമ്പളം 40,000 രൂപയായി

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന്

വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു

സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം

മുൻ മാവേലിക്കര എംഎൽഎ എം.മുരളി അന്തരിച്ചു

മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും, മുതിർന്ന കോൺഗ്രസ് നേതാവും, ദീർഘകാലം മാവേലിക്കര എം.എൽ.എയുമായിരുന്ന എം.മുരളി (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു