കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് ആരംഭിച്ചു

ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാലിൽ അണ്ടർപാസ് നിർമ്മിക്കാത്തതിനെതിരെ കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. നടാൽ ഒ.കെ.യു.പി സ്കൂളിന് സമീപം അടിപ്പാത നിർമ്മിക്കുമെന്ന ദേശീയപാത അധികൃതരുടെ ഉറപ്പ് ലംഘിച്ചതായി ആരോപിച്ചാണ് സമരം. ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.

ജില്ലയിൽ സ്വകാര്യ ബസുകൾ പൂർണമായും സർവീസ് നിർത്തിയതോടെ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായി. കണ്ണൂർ–തലശേരി, തലശേരി–പാനൂർ, തളിപ്പറമ്പ്–കണ്ണൂർ, പയ്യന്നൂർ–തളിപ്പറമ്പ് തുടങ്ങിയ പ്രധാന റൂട്ടുകളിൽ സർവീസുകൾ മുടങ്ങി. കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തിയെങ്കിലും അത് താത്കാലിക ആശ്വാസമായി മാത്രം.

അണ്ടർപാസ് ഇല്ലെങ്കിൽ ബസുകൾക്ക് ഏകദേശം 7 കിലോമീറ്റർ അധികം ചുറ്റി സഞ്ചരിക്കേണ്ടിവരുമെന്നും ഇന്ധനച്ചെലവ് കുത്തനെ ഉയരുമെന്നും ബസുടമകൾ പറയുന്നു. സർവീസ് റോഡുകളുടെ വീതിയും ഉയരവും കുറവാണെന്നും വലിയ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

നഷ്ടപ്പെട്ട തുക ഉടമയ്ക്ക് തിരികെ നൽകി; മേപ്പാട്ട് അബ്ദുറഹ്മാനെ അഭിനന്ദിച്ച് മേപ്പയ്യൂർ

Next Story

പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

Latest from Main News

സ്വദേശാഭിമാനി കേസരി പുരസ്‌ക്കാരം മലയിൻകീഴ് ഗോപാലകൃഷ്ണന്

മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു. 2024-ലെ സ്വദേശാഭിമാനി കേസരി പുരസ്‌ക്കാരത്തിന്

ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ

ഫെബ്രുവരി 7, 8 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകളിൽ വെച്ച് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകൾക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യും.

ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫക്ക് ഇന്നും ജാമ്യമില്ല

ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണത്തിന് ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി. രാവിലെ 9 മുതല്‍

സപ്ലൈകോ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു

സപ്ലൈകോയില്‍ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. ശബരി വെളിച്ചെണ്ണ സബ്‌സിഡിയോടെ ലിറ്ററിന് 289 രൂപയും സബ്‌സിഡി ഇല്ലാതെ 309 രൂപയുമാണ് വില.