കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന് രാവിലെ 10 മണിക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കും. കൊയിലാണ്ടി പുതിയ സ്റ്റാൻ്റ് പരിസരത്താണ് സ്വീകരണ യോഗം നടക്കുക. കെ.എസ്.സലീഖ, പി.സന്തോഷ് കുമാര്‍ എം.പി ,അഡ്വ.മാത്യു കുന്നപ്പളളി, പി.പി.ദിവാകരന്‍, അഡ്വ.പി.എം.സുരേഷ് ബാബു, മനയത്ത് ചന്ദ്രന്‍, യു.ബാബു ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിക്കും.
