കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 9 മുതൽ 13 വരെ ആഘോഷിക്കും. തന്ത്രി നരിക്കുനി മോഹനൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. ഫെബ്രുവരി 9 ന് കാലത്ത് ഗണപതിഹോമം, കലവറ സമർപ്പണം, വൈകിട്ട് തായമ്പക, വിളക്കിന് എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം.
10ന് വൈകിട്ട് ദീപാരാധന, തായമ്പക, വിളക്കിന് എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം. 11 ന് ആറാട്ട് കുടവരവ്, വൈകിട്ട് വിളക്കിന് എഴുന്നള്ളിപ്പ്.
12 ന് ഉച്ചാൽ മഹോത്സവം. കാലത്ത് ഗണപതിഹോമം, എടുപ്പ് തൈക്കലും കൊടി ഉയർത്തലും, പത്തുമണിക്ക് ശ്രീഭൂതബലി, വൈകുന്നേരം നാലുമണിക്ക് കാഴ്ച ശിവേലി, കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം. തുടർന്ന് തണ്ടാന്റെയും അവകാശികളുടെയും വരവുകൾ. തുടർന്ന് കൊണ്ടംവള്ളി, നാലു പുരക്കൽ ക്ഷേത്രങ്ങളിൽ നിന്നുള്ള ആഘോഷ വരവുകളും ആചാര വരവുകളും ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു. വൈകുന്നേരം 6.30ന് നട്ടത്തിറയോടു കൂടിയ താലപ്പൊലി. കാഞ്ഞിലശ്ശേരി വിനോദ് മാരാർ, സന്തോഷ് ആലംകോട് എന്നിവർ നയിക്കുന്ന ഇരട്ടത്തായമ്പക തുടർന്ന് കരിമരുന്ന് പ്രയോഗം, ഭഗവതിത്തിറ, മുല്ലക്കാം പാട്ടിന് എഴുന്നള്ളിപ്പ്, കളപ്രദിക്ഷണം, കളപൂജ, കളം മായ്ക്കൽ, പരദേവദക്ക് തേങ്ങയേറ്, തിറ, കലശം വരവ്.
13 ന് ശ്രീഭൂതബലി, കാഴ്ച ശിവേലി, അണേല ഭാഗത്തുനിന്നും കാട്ടുവയൽ ഭാഗത്തുനിന്നും ഉള്ള ആഘോഷ വരവുകൾ. താലപ്പൊലിയോട് കൂടിയ മടക്കെഴുന്നള്ളിപ്പ്. കുറുവങ്ങാട് ശിവക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വർണ്ണ ചമയങ്ങൾ അണിഞ്ഞ തേരിൽ ദേവി ദേവന്മാർ എഴുന്നള്ളും.തുടർന്ന് വാളകം കൂടൽ, കരിമരുന്ന് പ്രയോഗം. പുലർച്ചെ രുധിരക്കോലം വിളക്ക്, കോലം വെട്ട്.
കഴിഞ്ഞവർഷം മുടങ്ങിയ ക്ഷേത്ര ചടങ്ങുകൾ ഫെബ്രുവരി അഞ്ച്, ആറ് തീയതികളിൽ നടക്കും. അഞ്ചാം തീയതി കളം മായ്ക്കൽ, പരദേവതയ്ക്ക് തേങ്ങയേറ്, ആറിന് താലപ്പൊലി, രുധിരക്കോലം വിളക്ക്, കോലം വെട്ട് എന്നീ ചടങ്ങുകളാണ് നടത്തുക.







