മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും, മുതിർന്ന കോൺഗ്രസ് നേതാവും, ദീർഘകാലം മാവേലിക്കര എം.എൽ.എയുമായിരുന്ന എം.മുരളി (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കരയിൽ നിന്നും നിയമസഭയിലെത്തി.
