കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം ജില്ലാ സെക്രട്ടറി എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ. സതീഷ് ബാബു അധ്യക്ഷത വഹിച്ചു. സി ബിജോയ്, ദിനൂപ് സി.കെ, റിബിൻ കൃഷ്ണ, കീർത്തന, സ്വാതി എന്നിവർ നേതൃത്വം നല്കി. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് സ്വാഗതവും ടി.കെ പ്രദീപ് നന്ദിയും പറഞ്ഞു.
