കൊയിലാണ്ടി : സമസ്ത 100 – വാർഷികം സന്ദേശം നൽകി കൊയിലാണ്ടി മേഖല എസ്.എം.എഫ് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം ആതുര സായാഹ്നം സംഘടിപ്പിച്ചു. ആശുപത്രിയിൽ ചികിൽസക്ക് എത്തിയവർക്കും , കൂട്ടിരിപ്പുകാർക്കും , യാത്രക്കാർക്കും , വാഹന യാത്രക്കാർക്കും വൈകുന്നേരത്തെ ലഘു ഭക്ഷണം നൽകി.
ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി വി.പി ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. മേഖല എസ്.എം.എഫ് പ്രസിഡന്റ് എ.പി.പി അധ്യക്ഷനായി.എ.അസീമാസ്റ്റർ , ടി.മൊയ്ദു ഹാജി, സയ്യിദ് അബ്ദുള്ള ഹൈദ്രൂസ്, സയ്യിദ് ഹാശിം ജിഫ്രി സംസാരിച്ചു. പി.സി. അബ്ദുള്ള , ഹമീദ് പുതുക്കുടി , സഹീർ കുറുവങ്ങാട്, കുഞ്ഞഹമ്മദ് ഇയ്യഞ്ചേരി, ടി. മുഹമ്മദ് ഷാഫി , കുഞ്ഞഹമ്മദ് ചേലിയ , അബ്ദു റഹ്മാൻ ബസ് ക്രാൻ , അബ്ദുള്ള പെരുവട്ടൂർ നേതൃത്വം നൽകി അൻസാർ കൊല്ലം സ്വാഗതവും എ.കെ.സി മുഹമ്മദ് നന്ദിയും പറഞ്ഞു







