നരിക്കൂട്ടുംചാൽ ഫലവൃക്ഷ ഗ്രാമമാകുന്നു

 

കുറ്റ്യാടി: ഓയിസ്ക കുറ്റ്യാടി ചാപ്റ്ററും വേദിക കാർഷിക ക്ലബ്ബും സംയുക്തമായി ട്രീ ബ്യൂട്ട് ബൈ സ്റ്റോറീസിൻ്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഗൃഹമധുരം പദ്ധതിക്ക് നരിക്കൂട്ടുംചാലിൽ തുടക്കമായി. നല്ലയിനം പ്ലാവുകൾ, മാവുകൾ, സപ്പോട്ട, റമ്പൂട്ടാൻ, പേര, ചെറി, ഞാവൽ തുടങ്ങിയ തൈകൾ വീട്ടുവളപ്പിൽ നട്ടുകൊടുക്കുന്ന പദ്ധതിയാണിത്. മൂന്നുവർഷ കാലത്തെ പരിചരണം ഉറപ്പുവരുത്തി കൊണ്ടുള്ള മോണിറ്ററിംഗ് സംവിധാനം പദ്ധതിയുടെ ഭാഗമായുണ്ട്.

സിവിൽ പോലീസ് ഓഫീസർ പി.ടി. പ്രദീഷിൻ്റെ വീട്ടുമുറ്റത്ത് ഞാവൽ തൈ നട്ടുകൊണ്ട് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ശശീന്ദ്രൻ ഗൃഹമധുരം പദ്ധതി ഉദ്ഘാടനം ചെയ്തു. ഒയി സ്ക ജില്ല കമ്മിറ്റി അംഗം ഇസെഡ് എ. സൽമാൻ അദ്ധ്യക്ഷനായി. ട്രീ ബ്യൂട്ട് ബൈ സ്റ്റോറീസ് സ്റ്റേറ്റ് കോഡിനേറ്റർ എം. റസില ചടങ്ങിൽ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ കര ണ്ടോട്, ഇ.പി.സാജിദ ,വാർഡ് മെമ്പർ ഫാത്തിമ നാസർ,ലൈബ്രറി കൗൺസിൽ മേഖല കമ്മിറ്റി അംഗം ടി.കെ. ദാമോദരൻ, ഹാഫിസ് പൊന്നേരി, പി.കെ. ശശിധരൻ, പി.ടി. പ്രദീഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.