ചേമഞ്ചേരി: ഭിന്നശേഷിക്കാർക്ക് സമാശ്വാസവും സമത്വവും ഉറപ്പുവരുത്തുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി, പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കണമെന്ന ആവശ്യവുമായി ചേമഞ്ചേരി യു.പി സ്കൂൾ വിദ്യാർത്ഥികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.അജയ് ബോസിനെ നേരിൽ കണ്ട് കുട്ടികൾ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചു.
പൊതു കെട്ടിടങ്ങൾ, ഓഫീസുകൾ, ആരോഗ്യ–വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഭിന്നശേഷി സൗഹൃദമാക്കുക, സഞ്ചാര സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, തൊഴിൽ–ജീവനോപാധി പദ്ധതികൾ ഒരുക്കുക, അവബോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, വ്യക്തിഗത ആനുകൂല്യങ്ങൾ നടപ്പിലാക്കുക തുടങ്ങിയവയാണ് പ്രോജക്ടിന്റെ പ്രധാന ഉള്ളടക്കം.
ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്കെത്തിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് നേതൃത്വം നൽകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ഈ പ്രോജക്ട് സമർപ്പിച്ചത്. വിഷയം ഏറെ പ്രസക്തമാണെന്നും ആവശ്യമായ പരിഗണന നൽകുമെന്നും പ്രസിഡണ്ട് കുട്ടികൾക്ക് ഉറപ്പ് നൽകി.
ചേമഞ്ചേരി യു.പി സ്കൂൾ സോഷ്യൽ ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പ്രോജക്ട് തയ്യാറാക്കിയത്. പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹഫ്സ മനാഫ്, ജനപ്രതിനിധികളായ പി.പി ശ്രീജ, ബിനീഷ്, ഹെഡ്മിസ്ട്രസ് സി.കെ സജിത, സോഷ്യൽ സയൻസ് അധ്യാപകനായ ആസിഫ് കലാം വിദ്യാർത്ഥി പ്രതിനിധികളായ അമീന ഫർഹ , ആയിഷ ഹെസ ,അശ്വതി , റിഫ ഫാത്തിമ , ആമിന റുവ, ലിയ ഫാത്തിമ , ഫാത്തിമ അഫ്ര , ഹത്‌ഫ , വൈഗ , സന , മിൻഹ , നൂറുന്നിഷ തുടങ്ങിയവർ സംബന്ധിച്ചു.







