എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന മുന്നേറ്റ ജാഥ കാട്ടിലപീടികയിൽ സമാപിച്ചു

സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് മൂരാട് ഉദ്ഘാടനം ചെയ്ത കെ. ദാസൻ നേതൃത്വം നൽകിയ എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന മുന്നേറ്റ ജാഥ കാട്ടിലപീടികയിൽ നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. സമാപന സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. പി.സി. സതീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജാഥാ ലീഡർ കെ. ദാസൻ, ഡെപ്യൂട്ടി ലീഡർ രാമചന്ദ്രൻ കുയ്യാണ്ടി, ജാഥാ പൈലറ്റ് എസ്. സുനിൽ മോഹൻ, ജാഥാ മാനേജർ കെ.കെ. മുഹമ്മദ്, ടി.കെ. ചന്ദ്രൻ, പ്രേംഭാസിൻ, എൽ.ജി. ലിജീഷ്, അവിണേരി ശങ്കരൻ എന്നിവർ സംസാരിച്ചു. എൻ.പി. അനീഷ് സ്വാഗതം പറഞ്ഞു.

തിങ്കളാഴ്ച വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനാവലിയാണ് ജാഥയെ വരവേൽക്കാനെത്തിയത്. രാവിലെ ഇല്ലത്തുതാഴെ നിന്ന് ആരംഭിച്ച ജാഥ പെരുവട്ടൂർ, കാവുംവട്ടം, അണേല, കൊയിലാണ്ടി മാർക്കറ്റ്, അരങ്ങാടത്ത്, ഞാണംപൊയിൽ, ചേലിയ, കാഞ്ഞിലശേരി, തിരുവങ്ങൂർ എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങൾക്ക് ശേഷമാണ് കാട്ടിലപീടികയിൽ സമാപിച്ചത്.

സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ കെ. ദാസൻ, ഡെപ്യൂട്ടി ലീഡർ രാമചന്ദ്രൻ കുയ്യാണ്ടി, ജാഥാ പൈലറ്റ് എസ്. സുനിൽ മോഹൻ, ജാഥാ മാനേജർ കെ.കെ. മുഹമ്മദ്, ടി.കെ. ചന്ദ്രൻ, എൽ.ജി. ലിജീഷ്, കെ. ഷിജു, സി. സത്യചന്ദ്രൻ, എൻ. ശ്രീധരൻ, പി. ബാബുരാജ്, കെ. രവീന്ദ്രൻ, സതി കിഴക്കയിൽ, രജീഷ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.