യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ചരിത്രനേട്ടവുമായി സിയാൽ

യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ചരിത്രനേട്ടവുമായി സിയാൽ. ഇതിനായുള്ള നിർണായക ധാരണാപത്രം സിയാലും കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ (K-HVIC) ഫൗണ്ടേഷനും തമ്മിൽ കൈമാറി. ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷൻ്റെ പിന്തുണയോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളുടെ പുത്തൻ മാതൃകയാണ് കൊച്ചിയിൽ ഒരുങ്ങുന്നത്.

കേരള ഹൈഡ്രജൻ വാലി പദ്ധതിയുടെ ഭാഗമായി ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷൻ്റെ പിന്തുണയോടെ കൊച്ചി വിമാനത്താവളത്തിൽ മൂന്ന് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നതാണ് പദ്ധതി. ബസുകൾ വാങ്ങുന്നതിനായി ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതം, മൊത്തം 8.7 കോടി രൂപയുടെ ധനസഹായം ഘട്ടംഘട്ടമായി കേരള HVIC ഫൗണ്ടേഷൻ നൽകും.

ഒരു വർഷത്തിനകം ബസുകൾ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ബസുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും. പ്രവർത്തനച്ചെലവും മറ്റ് ചെലവുകളും സിയാൽ വഹിക്കും. ബസുകളുടെ പ്രവർത്തന മാതൃകയും റൂട്ടുകളും സിയാൽ തീരുമാനിക്കും. സിയാലിലെ 0484 എയ്റോ ലോഞ്ചിൽ നടന്ന ചടങ്ങിൽ കേരള ഹൈഡ്രജൻ വാലി ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് വൈദ്യുതി മന്ത്രിയും അനെർട്ട് ഭരണസമിതി ചെയർമാനുമായ കെ കൃഷ്ണൻകുട്ടിയും സിയാൽ ഡയറക്ടറും വ്യവസായ മന്ത്രിയുമായ അഡ്വ. പി രാജീവുമാണ് ധാരണാപത്രം കൈമാറിയത്.

പദ്ധതി നടപ്പാകുന്നതോടെ വിമാനത്താവളത്തിലെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുകയും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനങ്ങളുടെ ഉപയോഗം ശക്തിപ്പെടുകയും ചെയ്യും. സിയാലും ബിപിസിഎല്ലും ചേർന്ന് നിർമാണം പൂർത്തിയാക്കിയ ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് പ്രവർത്തനം തുടങ്ങുന്നതോടെ ബസുകൾക്ക് ആവശ്യമായ ഇന്ധന വിതരണം സാധ്യമാകും. ഹൈഡ്രജൻ വിതരണവുമായി ബന്ധപ്പെട്ട നിയമപരമായ അനുമതികൾ ഇതിനകം ലഭിച്ചതിനാൽ പദ്ധതി സമയബന്ധിതമായി നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭാ ഭരണസമിതിയെ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു

Next Story

അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരുവ് നായ ശല്യം നിയന്ത്രിക്കാൻ പുതിയ ഏജൻസികളെ നിയമിക്കുന്നു

Latest from Main News

അഹമ്മദാബാദ് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ രണ്ട് ദിവസത്തിനിടെ നടന്ന രണ്ട് സ്വർണ്ണക്കടത്ത് ശ്രമങ്ങൾ

അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരുവ് നായ ശല്യം നിയന്ത്രിക്കാൻ പുതിയ ഏജൻസികളെ നിയമിക്കുന്നു

അഹമ്മദബാദ് നഗരത്തിലെ തെരുവ് നായ ശല്യം കുറയ്ക്കുന്നതിനും രോഗം ബാധിച്ചതും അക്രമാസക്തവുമായ നായ്ക്കളെ പാർപ്പിക്കുന്നതിനുമായി പുതിയ ഏജൻസികളെ നിയമിക്കാൻ അഹമ്മദാബാദ് മുൻസിപ്പൽ

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം കൂടുതൽ സുഗമമാക്കാൻ ഫെയ്‌സ് ആപ്പ് അധിഷ്ഠിത ടോക്കൺ സംവിധാനം ഉടൻ നടപ്പാക്കും

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം കൂടുതൽ സുഗമമാക്കാൻ ഫെയ്‌സ് ആപ്പ് അധിഷ്ഠിത ടോക്കൺ സംവിധാനം ഉടൻ നടപ്പാക്കും. ക്ഷേത്രപരിസരത്തെ 12 ഇടങ്ങളിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. ദ്വാരപാലക