അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരുവ് നായ ശല്യം നിയന്ത്രിക്കാൻ പുതിയ ഏജൻസികളെ നിയമിക്കുന്നു

അഹമ്മദബാദ് നഗരത്തിലെ തെരുവ് നായ ശല്യം കുറയ്ക്കുന്നതിനും രോഗം ബാധിച്ചതും അക്രമാസക്തവുമായ നായ്ക്കളെ പാർപ്പിക്കുന്നതിനുമായി പുതിയ ഏജൻസികളെ നിയമിക്കാൻ അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചു. ഇതിനു വേണ്ടി എഎംസിയുടെ ന്യൂസൻസ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ടെണ്ടർ ക്ഷണിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നായകളിൽ നിന്നുള്ള ആക്രമണങ്ങൾ കുറയ്ക്കുന്നതിനുമാണ് എഎംസി ഇത്തരം ഒരു നടപടി സ്വീകരിക്കുന്നത്. ടെണ്ടർ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കി പദ്ധതി നടപ്പിലാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അക്രമാസക്തരായ നായ്ക്കളെ പിടികൂടുക, അവയ്ക്ക് വന്ധ്യംകരണവും ചികിത്സയും ഉറപ്പാക്കുക എന്നിവയാണ് പുതിയ ഏജൻസിയുടെ പ്രധാന ചുമതലകൾ.
സാധാരണ ഗതിയിൽ പിടികൂടുന്ന ഓരോ നായ്ക്കുട്ടിക്കും 200 രൂപയും, അക്രമാസക്തമായതോ രോഗബാധിതമായതോ ആയ നായ്ക്കൾക്ക് 300 രൂപ വീതവുമാണ് ഏജൻസിക്ക് പ്രതിഫലമായി നൽകുക. കൂടാതെ വിവിഐപി സന്ദർശന വേളകളിൽ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനായി ഒരു ഷിഫ്റ്റിന് 8,000 രൂപ എന്ന നിരക്കിലും ഏജൻസിക്ക് തുക ലഭിക്കും. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണത്തിന് ശേഷം പിടിച്ചെടുത്ത സ്ഥലങ്ങളിൽ തന്നെ തിരികെ വിടും. എന്നാൽ പേവിഷ ബാധയോ മറ്റ് സാംക്രമിക രോഗങ്ങളോ ഉള്ള നായ്ക്കളെ പ്രത്യേക ഷെൽട്ടറുകളിൽ പാർപ്പിച്ച് പരിരക്ഷിക്കും. ഷെൽട്ടറുകളിലെ നായ്ക്കളുടെ ഭക്ഷണം, സംരക്ഷണം, നിരീക്ഷണം എന്നിവയും ഏജൻസിയുടെ ഉത്തരവാദിത്തമായിരിക്കും.

Leave a Reply

Your email address will not be published.

Previous Story

യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ചരിത്രനേട്ടവുമായി സിയാൽ

Next Story

അഹമ്മദാബാദ് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

Latest from Main News

അഹമ്മദാബാദ് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ രണ്ട് ദിവസത്തിനിടെ നടന്ന രണ്ട് സ്വർണ്ണക്കടത്ത് ശ്രമങ്ങൾ

യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ചരിത്രനേട്ടവുമായി സിയാൽ

യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ചരിത്രനേട്ടവുമായി സിയാൽ. ഇതിനായുള്ള നിർണായക ധാരണാപത്രം സിയാലും കേരള ഹൈഡ്രജൻ വാലി

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം കൂടുതൽ സുഗമമാക്കാൻ ഫെയ്‌സ് ആപ്പ് അധിഷ്ഠിത ടോക്കൺ സംവിധാനം ഉടൻ നടപ്പാക്കും

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം കൂടുതൽ സുഗമമാക്കാൻ ഫെയ്‌സ് ആപ്പ് അധിഷ്ഠിത ടോക്കൺ സംവിധാനം ഉടൻ നടപ്പാക്കും. ക്ഷേത്രപരിസരത്തെ 12 ഇടങ്ങളിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. ദ്വാരപാലക