പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭ പുരസ്കാരം കെ ഗീതാനന്ദന് സമർപ്പിച്ചു

ചെങ്ങോട്ടുകാവ്: പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭ പുരസ്കാരം കെ. ഗീതാനന്ദന് പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് സമ്മാനിച്ചു. സൈമയുടെ 54ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നാടകോത്സവവും ആദര സമ്മേളനവും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എൻ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങൾ ചിരാതിൽ തിരി തെളിയിച്ച് ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് തസ്ലിന നാസർ അധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളിൽ ശ്രദ്ധേയ സേവനം നടത്തിയ രാമചന്ദ്രൻ ഗിരിജാലയം, പുളക്കണ്ടി പി. കെ. അഹമ്മദ് ഹാജി, പാലിയേറ്റീവ് നഴ്സ് ഗീത സി എന്നിവർക്ക് ഉപഹാരങ്ങൾ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ലത്തീഫ്, ശ്രീജ തപസ്യ, കെ. ശശികുമാർ എന്നിവർ നൽകി. സൈമ പി.എസ്.സി പഠന ക്ലാസിലൂടെ ജോലി നേടിയവരെയും വേദിയിൽ അനുമോദിച്ചു. കന്മന ശ്രീധരൻ മുഖ്യഭാഷണം നടത്തി.

ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി. വേണു, ഡോ. ഒ. വാസവൻ, വി. പി. പ്രമോദ്, ഡോ. പി. കെ. ഷാജി, രാഖേഷ് പുല്ലാട്ട്, എ. സുരേഷ്, ഇ. കെ. ബാലൻ, അഖിൽ രാജ് ഒ. എസ്., ഹരിദേവ് എന്നിവർ സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് കലിക്കറ്റ് സർവകലാശാല തട്ട് നാടകവേദി അവതരിപ്പിച്ച “റീൽ ആൻഡ് റിയൽ”, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശ്രദ്ധ നേടിയ “കുരിശ്”, സൈമ ലിറ്റിൽ തിയേറ്ററും ചെങ്ങോട്ടുകാവ് യു.പി. സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച “പന്തയം” എന്നീ നാടകങ്ങളും അരങ്ങേറി.

തുടർന്ന് മിത്രവിന്ദയുടെ വീണകച്ചേരി, കെ. ജീവയും സംഘവും അവതരിപ്പിച്ച കഥക്, നാടൻപാട്ട്, ഗ്രാമീണം കാവ്യാവിഷ്ക്കാരം, നൃത്തനൃത്യങ്ങൾ, പാട്ടുപന്തൽ തുടങ്ങിയ കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published.

Previous Story

ബഡ്‌സ്-ബി.ആര്‍.സി കലോത്സവത്തിന് തുടക്കം

Next Story

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് ആദരാഞ്ജലി അർപ്പിച്ചു നിരവധി പേർ ; സംസ്കാരം വൈകിട്ട്

Latest from Local News

ബഡ്‌സ്-ബി.ആര്‍.സി കലോത്സവത്തിന് തുടക്കം

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഡ്‌സ്-ബി.ആര്‍.സി കലോത്സവം ‘മഴവില്ല് 2026’ ന് തുടക്കമായി. വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ട്

മാടാക്കര വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ അന്തരിച്ചു

മാടാക്കര: വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ (83)അന്തരിച്ചു, ഭാര്യ ;മർഹും ഇമ്പിച്ചി ആയിശ മക്കൾ ജമീല (കണ്ണംകടവ്),ശെരീഫ(ബേപ്പൂർ),ലത്തീഫ് (മുൻ പഞ്ചായത്ത് മുസ്ലിംലീഗ്

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2026- 27 വർഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പ് ജനറൽബോഡി യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌

ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിക്കണം: വിസ്‌ഡം യൂത്ത് എൻവിഷൻ

വടകര: 2016-ലെ ഭിന്നശേഷി അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിക്കണമെന്ന് വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനേസഷൻ കാഴ്ച പരിമിതർക്കായി

ചേലിയ വൈഷ്ണവിയിൽ താമസിക്കും തുരുത്യാട് മേലെടുത്ത് കണ്ടി പ്രകാശൻ അന്തരിച്ചു

കൊയിലാണ്ടി : ചേലിയ വൈഷ്ണവിയിൽ താമസിക്കും തുരുത്യാട് മേലെടുത്ത് കണ്ടി പ്രകാശൻ (58) അന്തരിച്ചു. വട്ടോളിബസാർ അയിഷ ക്ലിനിക്ക് ജീവനക്കാരനായിരുന്നു.പരേതരായ കണാരൻ്റേയും